വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ എസ്പി എ.വി.ജോർജ് പ്രതിയാകില്ല: വകുപ്പുതല നടപടി മാത്രം

single-img
17 June 2018

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ(​ഡി​ജി​പി) ഇ​തു​സം​ബ​ന്ധി​ച്ചു നി​യ​മോ​പ​ദേ​ശം ന​ൽ​കി.

എ.​വി.​ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ​വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ, ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​കി​ല്ലെ​ന്നാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം. ക്ര​മ​വി​രു​ദ്ധ​മാ​യി റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു എ​ന്ന​ല്ലാ​തെ ക്രി​മി​ന​ൽ കു​റ്റ​ത്തി​ൽ പ​ങ്കു​ള്ള​തി​നു തെ​ളി​വി​ല്ലെ​ന്നും ഡി​ജി​പി ചൂ​ണ്ടി​ക്കാ​ട്ടി.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ ടി എഫ് രൂപവത്കരിച്ചത് എ വി ജോര്‍ജ് ആയിരുന്നു. ആര്‍ ടി എഫിന്റെ രൂപവത്കരണം നിയമവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി രൂപവത്കരിക്കപ്പെട്ട ഒരു സേന, നിയമവിരുദ്ധമായി ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും അയാള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആ കുറ്റത്തിന്റെ ഉത്തരവാദിത്തം ആ സേന രൂപവത്കരിച്ച ആളിലേക്ക് എത്തുമോ എന്ന നിയമ പ്രശ്നമാണ് ഉയര്‍ന്നുവന്നത്. നിലവില്‍ ജോര്‍ജ് സസ്‌പെന്‍ഷനിലാണ്.

കേ​സി​ൽ 9 പോ​ലീ​സു​കാ​രാ​ണു പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ശ്രീ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത ആ​ർ​ടി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യും വ​രാ​പ്പു​ഴ എ​സ്ഐ ജി.​എ​സ്. ദീ​പ​ക്കി​നെ​തി​രേ​യും കൊ​ല​ക്കു​റ്റ​മാ​ണു ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ല. എ.​വി. ജോ​ർ​ജി​ൽ​നി​ന്നു കേ​സി​ൽ ര​ണ്ടി​ലേ​റെ ത​വ​ണ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ ജ​യാ​ന​ന്ദ​ൻ, സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ് ബേ​ബി, സു​നി​ൽ​കു​മാ​ർ, ശ്രീ​രാ​ജ് എ​ന്നി​വ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വ​ച്ച​തി​നാ​ണു നാ​ലു​പേ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​ത്.