പതിനേഴുകാരന്റെ മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കടത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

single-img
17 June 2018

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഞ്ചുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. മലദ്വാരത്തിലൂടെ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസിയാബാദ് ജില്ലയിലെ മോദിനഗറിലാണ് സംഭവം.

തകരാറിലായ മോട്ടോര്‍ സൈക്കിള്‍ ശരിയാക്കുന്നതിന് വര്‍ക്ക്‌ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുന്നതിനിടെയാണ് കുട്ടി ആക്രമണത്തിനിരയായത്. അഞ്ചു പേര്‍ ചേര്‍ന്ന് കുട്ടിയെ ഒരു കടയുടെ ഉള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന 1,600രൂപ അക്രമികള്‍ തട്ടിയെടുക്കുകയും സംഭവത്തിനിടെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചതായും കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോക്സോ അടക്കം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.