എന്നെയോ എന്റെ സിനിമയെയോ അച്ഛന്‍ ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല. ; തരണ്‍ ആദര്‍ശിന് ദുല്‍ഖറിന്റെ മറുപടി

single-img
16 June 2018
മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാന്‍ മമ്മൂട്ടി പ്രമോട്ട് ചെയ്യുന്നെന്ന വാര്‍ത്തകള്‍ ചര്‍ച്ചയായിരുന്നു. ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ആദ്യം പറഞ്ഞത്. ഇതിന് മറുപടിയുമായി ദുല്‍ഖര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ കര്‍വാന്‍ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റും വാര്‍ത്തയും വ്യാജമാണെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ‘സര്‍, ഇതു തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ്. എന്നെയോ എന്റെ സിനിമയെയോ അച്ഛന്‍ ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും ഒരിക്കലും വരില്ല. ആരോ മനഃപൂര്‍വ്വം പടച്ചുവിട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്’. തരണിന്റെ ട്വീറ്റിന് ദുല്‍ഖര്‍ മറുപടി നല്‍കി.
ഇതേ തുടര്‍ന്ന തരണ്‍ തന്റെ തെറ്റുതിരുത്തി രംഗത്തുവന്നു. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. അത് റൂണി സ്‌ക്രൂവാലയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു തെറ്റുതിരുത്തിയതില്‍ നന്ദിയെന്നും തരണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഓഗസ്റ്റ് മൂന്നിനാണ് കര്‍വാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മിഥില പാര്‍ക്കറാണ് നായിക. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.