രാഷ്ട്രീയക്കാരാകുമ്പോള്‍ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്ന് കെബി ഗണേഷ് കുമാര്‍

single-img
16 June 2018

രാഷ്ട്രീയക്കാരാകുമ്ബോള്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ. അഞ്ചലില്‍ യുവാവിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.

എം.എല്‍.എയുടെ വാഹനത്തിന് കടന്നുപോകാന്‍ വഴി നല്‍കിയില്ലെന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ മകനെ മര്‍ദ്ദിച്ചുവെന്ന പരാതിയുമായാണ് വീട്ടമ്മ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍, പരാതി പോലീസ് ആദ്യം അവഗണിച്ചുവെന്നു മാത്രമല്ല, വാദിയെ പ്രതിയാക്കുന്ന നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു.

ഇതിനിടെ, സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തുവെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ഉന്നതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതായും സൂചനയുണ്ട്.