വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം

single-img
16 June 2018

വാൽപ്പാറ: തമിഴനാട് വാൽപ്പാറയിൽ യുവതിയെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ കൈലാസവതിയെ ആണ് പുലി കടിച്ചുകൊന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

കഴുത്തിൽ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളും മൃതദേഹത്തിലുണ്ട്. കഴുത്തിൽ പിടികൂടിയതിനാൽ നിലവിളിക്കാൻ കഴിയാഞ്ഞത് മൂലം ഇരുപത് മീറ്റർ അകലത്തിലുള്ളവർക്ക് അപകടത്തെ കുറിച്ച് അറിയാൻ കഴിഞ്ഞില്ലെന്നാണു നിഗമനം.