“പോ​ലീ​സു​കാ​രു​ടെ അ​ടി​മ​പ്പ​ണി’:സുധേഷ് കുമാറിന്റെ സ്ഥാനം തെറിക്കും

single-img
16 June 2018

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യേ​ക്കും. സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. പൊതുമേഖല സ്ഥാപനത്തിലോ മറ്റു വകുപ്പുകളിലോ ഡെപ്യൂട്ടേഷന്‍ നല്‍കിയേക്കും എന്നാണ് സൂചന.ഇ​ന്നു ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം എ​ഡി​ജി​പി​ക്കെതിരെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സ് രം​ഗ​ത്തെ​ത്തി. എ​ഡി​ജി​പി​യു​ടെ ഭാ​ര്യ​യും മ​ക​ളും പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​ത ക്യാ​ന്പ് ഫോ​ളോ​വ​ർ ആ​രോ​പി​ച്ചു. വീ​ട്ടു​ജോ​ലി​ക്കെ​ത്താ​ൻ വൈ​കി​യ​തി​ന് മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചു. ത​ന്നെ പ​ട്ടി​യെ​ക്കൊ​ണ്ട് ക​ടി​പ്പി​ക്ക​ണ​മെ​ന്ന് എ​ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ത​ന്‍റെ കു​ടും​ബ​ത്തെ​യ​ട​ക്കം അ​പ​മാ​നി​ച്ചെ​ന്നും ക്യാ​ന്പ് ഫോ​ളോ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

അതേസമയം ഡിജിപി പൊലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു. രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. ദാസ്യപ്പണിയില്‍ സേനയില്‍ അമര്‍ഷം പുകയുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

എഡിജിപി സുധേഷ് കുമാറിന്‍റെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കുവാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവര്‍ ഗവാസകറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന്‍റെ പരാതിയില്‍ പറയുന്നു.