Categories: Channel scan

ഒരു തുള്ളി വെള്ളം പോലുമിറക്കാനാകാതെ യാതന അനുഭവിച്ച അപൂര്‍വയിനം കൊക്കിന് ഒടുവില്‍ മോചനം

ന്യൂഡല്‍ഹി: ഒരു തുള്ളി വെള്ളം പോലുമിറക്കാനാകാതെ യാതന അനുഭവിച്ച കൊക്കിന് ഒടുവില്‍ മോചനം. പ്ലാസ്റ്റിക് കുപ്പിയുടെ വളയം കൊക്കില്‍ കുടുങ്ങി നജഫ്ഗഡിലെ ബ്ലാക്ക് നെക്ക്ഡ് സ്റ്റോക്ക് എന്ന അപൂര്‍വയിനം കൊക്കാണ് ദുരിതത്തിലായത്.

പക്ഷി നിരീക്ഷകന്‍ മനോജ് നായരാണ് കൊക്കിനെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ഗുരുഗ്രാം ബസായ് ചതുപ്പുനിലത്തിന് സമീപത്ത് നിന്നാണ് ഭക്ഷണം കഴിക്കാനോ ഒരിറ്റു വെള്ളം പോലും കുടിക്കാനോ ആകാത്ത അവസ്ഥയില്‍ മനോജ് കൊക്കിനെ കണ്ടതും ചിത്രമെടുത്തതും. ഈ സമയം അവശനിലയിലായിരുന്നു കൊക്ക്. ചിറകുകള്‍ കുഴഞ്ഞ് പറക്കാനാകാത്ത അവസ്ഥയിലായിരുന്നു. ഇടയ്ക്കിടെ ചുണ്ട് നനച്ചാണ് അത് ജീവന്‍ നിലനിര്‍ത്തിയത്.

കൊക്കിന്റെ അവസ്ഥയറിഞ്ഞ് നഗരത്തിലെ പക്ഷിസ്‌നേഹികള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. വ്യാപക തിരച്ചില്‍ നടത്തി അവര്‍ കൊക്കിനെ കണ്ടെത്തി. തുടര്‍ന്ന് കൊക്കിലെ വളയം നീക്കം ചെയ്യുകയായിരുന്നു.

Share
Published by
evartha Desk

Recent Posts

വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്തവരായി അധികം ആരും ഉണ്ടാവില്ല. ചിലര്‍ക്ക് കയ്യില്‍ പണമുണ്ടായിട്ടും വിസ പ്രശ്‌നങ്ങളാണ് ചിലപ്പോള്‍ വിലങ്ങു തടിയാകാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിസ…

2 mins ago

‘ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല’; മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം ബില്‍ക്കുല്‍ നഹീ: വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: ഭൂരിപക്ഷം മലയാളികള്‍ക്കും ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം…

5 mins ago

ഭാര്യയുടെ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന് യു.എ.ഇ കോടതി വിധിച്ചത് ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും.

ഭാര്യയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അതില്‍ നിന്ന് അവരുടെ സുഹൃത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് പകര്‍ത്തിയ യുവാവിന് യു.എ.ഇ കോടതി വിധിച്ചത് ഒരു മാസം തടവും ആയിരം…

58 mins ago

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍;ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു.ബിഷപ്പിനെ രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിയിലേക്ക് ആവശ്യപ്പെടും . അഭിഭാഷകരെയും കന്യാസ്ത്രീയുടെ ബന്ധുക്കളെയും പോലീസ് ഇക്കാര്യം…

1 hour ago

മോദി പറഞ്ഞ് പറ്റിച്ചതുപോലെ ഞങ്ങള്‍ പറ്റിക്കില്ല; അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം:രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന്…

2 hours ago

ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം : എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സഹപാഠി അറസ്റ്റില്‍. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബു ആണ്…

3 hours ago

This website uses cookies.