എ​ഡി​ജി​പി​ സുധേഷ് കുമാറിന്റെ വ​ള​ർ​ത്തു നാ​യ​ക്കാ​യി വാ​ങ്ങു​ന്ന മീ​ൻ വറുക്കുന്നത് പോലീസ് കാ​ന്പി​ലെ കാ​ന്‍റീ​നി​ൽ ​നി​ന്നും; എഡിജിപിക്കെതിരെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പരാതി നൽകുമെന്ന് പോലീസ് അസോസിയേഷൻ

single-img
15 June 2018

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ​തി​രെ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ രംഗത്ത്. എ​ഡി​ജി​പി​യു​ടെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന​ത് ന​ഗ്ന​മാ​യ മ​നു​ഷ്യ​ത്ത്വ​ലം​ഘ​ന​മാ​ണെ​ന്നും ഇതിനെതിരെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പരാതി നൽകുമെന്നും പോലീസ് അസോസിയേഷൻ അറിയിച്ചു.

ച​ന്ത​യി​ൽ​ നി​ന്നും എ​ഡി​ജി​പി​യു​ടെ വ​ള​ർ​ത്തു നാ​യ​ക്കാ​യി വാ​ങ്ങു​ന്ന മീ​ൻ എ​സ്എ​പി കാ​ന്പി​ലെ കാ​ന്‍റീ​നി​ൽ​ നി​ന്നും വ​റുത്തു​കൊ​ണ്ടു പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വീ​ട്ടി​ലും ഓ​ഫീ​സി​ലു​മു​ള്ള പോ​ലീ​സു​കാ​രോ​ട് സു​ധേ​ഷ് കു​മാ​റും കു​ടും​ബ​വും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് പ​തി​വാ​ണെ​ന്നും ആ​ക്ഷേ​പം മുന്നേതന്നെ ഉ​യ​ർ​ന്നി​രു​ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പോലീസ് അസോസിയേഷന്റെ ഇടപെടൽ.

വ്യാ​ഴാ​ഴ്ച സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ​ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഡ്രൈ​വ​റായ തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​ ഗ​വാ​സ്കറെ മ​ർ​ദി​ച്ചി​രു​ന്നു. ഡ്രൈ​വ​റി​ന്‍റെ പ​രാ​തി​യി​ൽ മ്യുസിയം പോ​ലീ​സ് കേസുമെടുത്തിരുന്നു.