സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മടിയുള്ളവര്‍ ഈ വീഡിയോ കാണണം

single-img
15 June 2018

പൊലീസിനെ പേടിച്ച് മാത്രം സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരാണ് മിക്കവരും. സീറ്റ് ബെല്‍റ്റിന്റെ യഥാര്‍ഥ ഉപയോഗം എന്താണെന്ന് പോലും നമ്മളില്‍ പലരും മനഃപൂര്‍വം മറക്കുന്നു. ഇത്തരത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മടിക്കുന്നവര്‍ കാണേണ്ട ഒരു വീഡിയോ കഴിഞ്ഞ ദിവസം തായ്‌ലാന്‍ഡില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

തായ്‌ലാന്‍ഡിലെ ഒരു ഹൈവേയില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണ് ഇത്. നിയന്ത്രണം വിട്ട ട്രക്കില്‍ നിന്ന് തെറിച്ച് എതിരെ വന്ന മറ്റൊരു വാഹനത്തിലേയ്ക്ക് ഡ്രൈവര്‍ വീഴുന്നതാണ് വീഡിയോയിലുള്ളത്. ഡ്രൈവര്‍ ഉറങ്ങിപോയതും സീറ്റുബെല്‍റ്റ് ധരിക്കാത്തതുമാണ് അപകടകാരണം എന്നാണ് പൊലീസ് പറയുന്നത്. ആറുവരി പാതയുടെ ഡിവൈഡറില്‍ ഇടിച്ചതുമൂലമാണ് ഡ്രൈവര്‍ തെറിച്ചു വീണത്. എതിരെ വന്നൊരു വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡിലാണ് ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പെട്ടെന്നു തന്നെ ലോറിയുടെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാഹന സുരക്ഷയില്‍ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വളരെ വലുതാണ്. സീറ്റുബെല്‍റ്റ് ധരിയ്ക്കുന്നതിലൂടെ അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരിക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.