ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ നടിമാര്‍ തയ്യാറാകുന്നത് അഭിനന്ദനാര്‍ഹമാണ്; സ്വരഭാസ്‌ക്കറിന് പിന്തുണയുമായി കരണ്‍ജോഹര്‍

single-img
15 June 2018

വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെ തന്നെ ഏറെ പഴികേട്ട സ്വരഭാസ്‌ക്കര്‍ അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വീരേ ദ വെഡ്ഡിംഗ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ. ചിത്രത്തില്‍ സ്വരഭാസ്‌ക്കറിന്റെ കഥാപാത്രത്തിന്റെ സ്വയംഭോഗ രംഗം ഏറെ ചര്‍ച്ചാവിഷയമായി. സമൂഹമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച രംഗത്തിനെ പിന്തുണയുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ രംഗത്തെത്തി.

വിവാദങ്ങളായിട്ടാണെങ്കിലും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാകുന്നത് നല്ല കാര്യമാണെന്ന് കരണ്‍ജോഹര്‍ വ്യക്തമാക്കി.തുറന്ന ചര്‍ച്ചകള്‍ക്ക് വിവാദങ്ങള്‍ വഴിവെയ്ക്കും.സ്വരഭാസ്‌ക്കര്‍ ചെയ്ത രംഗത്തിന് വിമര്‍ശനങ്ങള്‍ ഉണ്ടായെന്നത് സത്യമാണ്. എന്നാല്‍ സ്വയംഭോഗം ദൈവത്തിന് നിരക്കാത്തതാണെന്ന് വിശ്വസിക്കുന്ന വിഷയത്തില്‍ ജനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കാന്‍ തുടങ്ങിയത് വലിയ കാര്യമാണെന്ന് കരണ്‍ജോഹര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ നടിമാര്‍ തയ്യാറാകുന്നത് അഭിനന്ദനാര്‍ഹമാണ്. വീടുകളിലെ സ്വീകരണമുറികളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് നല്ല കാര്യമാണെന്നും കരണ്‍ജോഹര്‍ പറയുന്നു