അജിത്താണെങ്കില്‍ നയന്‍താര ഡബിള്‍ ഓക്കെ

single-img
15 June 2018

അജിത്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത് കൊണ്ട് തന്നെ ആരാധകരും ആവേശത്തിലാണ്. പൊതുവെ സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന നയന്‍സ് യാതൊരു നിബന്ധനയും കൂടാതെയാണ് വിശ്വാസത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. തമിഴ് മാഗസിനായ ആനന്ദ വികടനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിശ്വാസത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നയന്‍താരയെ സമീപിച്ചപ്പോള്‍ തന്നെ താരം സമ്മതം അറിയിച്ചു. ചിത്രത്തിന്റെ കഥയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ നയന്‍താര ചോദിക്കാഞ്ഞത് അണിയറപ്രവര്‍ത്തകരെ അമ്പരപ്പിച്ചു. പ്രതിഫലത്തിന്റെ കാര്യത്തിലും നയന്‍താര കടുംപിടുത്തം പിടിക്കാഞ്ഞതും ഇവര്‍ക്ക് അദ്ഭുതമായി. അജിത്തിനോടുള്ള ബഹുമാനം കാരണമാണ് നയന്‍താര ഇത്തരത്തില്‍ സഹകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ബില്ല, ആരംഭം തുടങ്ങിയ സിനിമകളില്‍ അജിത്തും നയന്‍സും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ദീപാവലി റിലീസായി ഒരുങ്ങുന്ന വിശ്വാസത്തില്‍ അജിത്ത് രണ്ട് ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.