മോശം കാലാവസ്​ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനം തിരിച്ചു വിട്ടു

single-img
15 June 2018

കോഴിക്കോട്​: മോശം കാലാവസ്​ഥ കാരണം ഷാർജയിൽ നിന്ന്​ കരിപ്പൂരിലിറങ്ങേണ്ട എയർ ഇന്ത്യയു​ടെ എ.​ഐ 998 വിമാനം തിരുവനന്തപുരത്തേക്ക്​ തിരിച്ചു വിട്ടു. ഷാർജയിൽ നിന്ന്​ പുലർച്ചെ ഒരുമണിക്ക്​ പുറപ്പെട്ട്​ രാവിലെ ആറിന്​ കോഴിക്കോട്​ ഇറങ്ങേണ്ട വിമാനമാണ്​ തിരിച്ചു വിട്ടത്​. കഴിഞ്ഞ ദിവസവും മോശം കാലാവസ്​ഥ മൂലം മൂന്നു വിമാനങ്ങൾ തിരിച്ചു വിട്ടിരുന്നു.