അഞ്ചടിച്ച് റഷ്യ;സൗദിയെ തകർത്ത് റഷ്യ തുടങ്ങി (5-0)

single-img
15 June 2018


ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് റഷ്യ സൌദിയെ തറപ്പറ്റിച്ചത്.

റഷ്യയ്ക്കുവേണ്ടി ചെറിഷേവ് രണ്ടും ഗസിൻസ്കി, സ്യൂബ, ഗൊളോവിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. അവസാന രണ്ട് ഗോളുകളും ഇഞ്ചുറി ടൈമിലാണ് സൗദി വഴങ്ങിയത്. റഷ്യ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളും പകരക്കാരുടെ വകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.