നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നും വിദേശകറന്‍സി വേട്ട; ഒന്നരക്കോടി പിടികൂടി

single-img
14 June 2018

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട. വ്യാഴാഴ്ച പുലര്‍ച്ചെ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.30 കോടിയുടെ വിദേശ കറന്‍സി കൂടി പിടികൂടി. സംഭവത്തില്‍ തൃശൂര്‍ മാള സ്വദേശി വിഷ്ണുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാര്‍ജയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു വിഷ്ണു. പതിവ് പരിശോധനക്കിടെയാണ് ബാഗേജില്‍ രഹസ്യമായി സൂക്ഷിച്ച കറന്‍സി കസ്റ്റംസ് കണ്ടെത്തിയത്. നെടുമ്പാശേരിയില്‍ തുടര്‍ച്ചയായി വന്‍തുകയുടെ വിദേശ കറന്‍സി പിടികൂടിയതോടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തില്‍നിന്ന് ഇന്നലെ 11 കോടിയുടെ വിദേശകറന്‍സി പിടിച്ചെടുത്തിരുന്നു. ഈ കേസിലെ പ്രതിയായ അഫ്ഗാന്‍ സ്വദേശിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.