കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

single-img
14 June 2018

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

അതേസമയം കോഴിക്കോട് താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കുട്ടി മരിച്ചു. അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയാണ് മരിച്ചത്. കോഴിക്കോടിനു പുറമെ മലപ്പുറത്തും തൃശൂരും ഉരുള്‍പൊട്ടല്‍ ഉണ്ടായി.

മഴ ശക്തമായി തുടരുന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദുരന്ത നിവാരണ സേന ഇന്ന് കോഴിക്കോട് എത്തും. മഴയില്‍ കനത്ത നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്നും ഇവിടെ മഴ തുടരുകയാണ്.