അയിഷ ടാക്കിയ ആകെ മാറിപ്പോയെന്ന് ആരാധകര്‍; കാരണം പ്ലാസ്റ്റിക് സര്‍ജറി? വീഡിയോ ചര്‍ച്ചയാകുന്നു

single-img
14 June 2018

വിവാഹത്തോടെ ബോളിവുഡില്‍ നിന്ന് വിടപറഞ്ഞ താരസുന്ദരിയാണ് അയിഷ ടാക്കിയ. എന്നാല്‍ ഇപ്പോള്‍ നടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നടിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം. പ്ലാസ്റ്റിക് സര്‍ജറി നടത്തി അയിഷയുടെ ലുക്ക് തന്നെ ആകെപ്പാടെ മാറിയിരിക്കുന്നതാണ് വീഡിയോ ശ്രദ്ധിക്കപ്പെടാന്‍ കാരണം.

ചിലര്‍ കിം കര്‍ദാഷിയാനോടും കെയ്ല്‍ ജെന്നറിനോടുമാണ് നടിയെ ഉപമിച്ചത്. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം അയിഷ ഇന്ത്യന്‍ കിം കര്‍ദാഷിയാന്‍ ആയെന്നായിരുന്നു ഒരു കമന്റ്. സമാജ്‌വാദിപാര്‍ട്ടി നേതാവ് അബുഅസ്മിയുടെ പുത്രന്‍ ഫര്‍ഹന്‍ ആസ്മിയുമായി ഏഴ് വര്‍ഷം മുമ്പായിരുന്നു അയിഷയുടെ വിവാഹം.