കൊച്ചിയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം അടക്കം 50 പവന്‍ മോഷ്ടിച്ചു

single-img
13 June 2018

കൊച്ചി: വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നു കരുതുന്നു. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്‍ നഷ്ടമായി.

തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ ഓട് പൊളിച്ച് മോഷ്ടാക്കള്‍ അകത്തു കടന്നു. എന്നാല്‍, അവിടെ നിന്ന് സ്വര്‍ണം ലഭിക്കാത്തതിനാല്‍ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറക്കുകയായിരുന്നു. ഇവിടെ നിന്നാണ് 30 പവന്‍ സ്വര്‍ണാഭരണവും അറുപതിനായിരം രൂപയും കവര്‍ന്നത്.

രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്. ക്ഷേത്രത്തിലെ സിസിടിവിയും മോഷണം പോയി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.