കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും; നീനുവിന്റെ പഠന ചെലവും ഏറ്റെടുക്കും

single-img
13 June 2018

തിരുവനന്തപുരം: ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു കൊലപ്പെട്ട കെവിന്‍. കുടുംബ സഹിതം നട്ടാശ്ശേരിയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. കെവിന്റെ പിതാവ് ജോസഫിനുള്ള ടൂവീലര്‍ വര്‍ക്ഷോപ്പിലെ വരുമാനമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക ഉപജീവന മാര്‍ഗം.