പ്രണയരംഗങ്ങള്‍ കാണാന്‍ നല്ലതാണ്; പക്ഷെ ഷൂട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് കുഞ്ചാക്കോ ബോബന്‍

single-img
13 June 2018

കാണുന്നത് പോലെ എളുപ്പമല്ല പ്രണയരംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായ കുഞ്ചാക്കോ ബോബന്‍ മത്സരാര്‍ഥികള്‍ നടത്തിയ പ്രകടനത്തെ വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

വിശുദ്ധനിലെ ‘ഒരു മെഴുതിരിയുടെ’ എന്ന ഗാനത്തിനൊപ്പമായിരുന്നു മത്സരാര്‍ഥികള്‍ നൃത്തം ചെയ്തത്. ഇതിനെ വിലയിരുത്തിക്കൊണ്ടായിരുന്നു ചാക്കോച്ചന്റെ പരാമര്‍ശം. ‘പ്രണയരംഗങ്ങള്‍ കാണാന്‍ നല്ലതാണ്. പ്രത്യേക ഒരു ഫീല്‍ ഒക്കെ കിട്ടും. പക്ഷേ അതു ഷൂട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ല, വിശുദ്ധനിലെ ഈ ഗാനം മികച്ചതാണ്.

ഇതിന്റെ രംഗങ്ങള്‍ കുറച്ച് ഇറോട്ടിക്ക് ആണെന്നൊക്കെ തോന്നും. പക്ഷേ ചില സീനുകളിലൊക്കെ മിയയുടെ മുകളിലേക്ക് വീഴാതെ എന്നെ സംവിധായകനായ വൈശാഖ് താങ്ങി പിടിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ടാണ് അതൊക്കെ ഷൂട്ട് ചെയ്തത്’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് ചമ്മലായിരുന്നെന്ന് സംവൃതയും പറഞ്ഞു.