ജോജു ജോര്‍ജ് ഞെട്ടിച്ചു

single-img
13 June 2018

ഗംഭീര മേക്ക് ഓവറുമായി ജോജു ജോര്‍ജ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫ് എന്ന ചിത്രത്തിന് വേണ്ടിയാണ് ജോജുവിന്റെ മേക്ക് ഓവര്‍. ചിത്രത്തില്‍ ജോജു തന്നെയാണ് കേന്ദ്ര കഥാപാത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.

‘മാന്‍ വിത് സ്‌കാര്‍’ എന്നാണ് ടാഗ് ലൈന്‍. അതിശയകരമായ മേക്ക് ഓവര്‍ ആണ് ചിത്രത്തിന് വേണ്ടി ജോജു നടത്തിയിരിക്കുന്നത്. ജോജുവിന് പുറമെ സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം തന്നെ ‘ജോസഫ്’ പ്രദര്‍ശനത്തിനെത്തും. ഷാഹി കബീറാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവനാണ്. രഞ്ജിന്‍ രാജുവാണ് സംഗീതം. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂനാണ് ചിത്രം നിര്‍മ്മിക്കുന്നത്.