കാറിനു സൈഡ് കൊടുത്തില്ല: ഗണേശ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദ്ദിച്ചു

single-img
13 June 2018

പത്തനാപുരം: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും കയ്യേറ്റം ചെയ്തതായി പരാതി. അനന്തകൃഷ്ണന്‍ (22) എന്ന യുവാവിനെയാണ് അമ്മയുടെ മുന്നില്‍ വച്ചു എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദിച്ചവശനാക്കിയത്.

അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

പിന്നാലെ ഡ്രൈവറും മര്‍ദ്ദിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ തേടി. എന്നാല്‍, യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ അറിയിച്ചു. ഇരുവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.