1930 മുതല്‍ 2018 വരെ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രം ഇങ്ങനെ

single-img
13 June 2018

ഇരുപത്തിയൊന്നാമത് ലോകകപ്പിനാണ് റഷ്യ ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ 20 ലോകകപ്പുകള്‍ അഞ്ചു വന്‍കരകളിലെ 17 രാജ്യങ്ങളിലായാണ് ആരങ്ങേറിയത്. ഇതുവരെ എട്ടു ടീമുകളാണ് ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ അഞ്ചു ടീമുകള്‍ ഒന്നിലേറെ തവണ ലോകകപ്പ് വിജയിച്ചവരാണ്. എന്നാല്‍ മറ്റ് ചില ടീമുകള്‍ നന്നായി കളിച്ചിട്ടും ലോകകപ്പ് ജയിക്കാനായിട്ടില്ല. ലോകകപ്പ് ജയിക്കാന്‍ അര്‍ഹതയുണ്ടായിട്ടും നിര്‍ഭാഗ്യം അവര്‍ക്ക് വിനയായി.

യൂറോപ്പാകെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു നില്‍ക്കുമ്പോഴാണ് 1930ല്‍ ഉറൂഗ്വേയില്‍ ആദ്യലോകകപ്പ് നടക്കുന്നത്. ഉറൂഗ്വേയിലെത്താന്‍ അന്ന് കപ്പലില്‍ അറ്റ്‌ലാന്റിക് സമുദ്രം കുറുകേ കടക്കണമായിരുന്നു. അത് പക്ഷേ ചിലവേറിയതും സാഹസികത നിറഞ്ഞതുമായിരുന്നു. ഒപ്പം രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ തങ്ങളുടെ താരങ്ങളെ വിട്ടു കൊടുക്കാന്‍ പ്രൊഫഷണല്‍ ക്ലബ്ബുകളും മടിച്ചു.

അതിനാല്‍ മല്‍സരം തുടങ്ങാന്‍ രണ്ടു മാസം മാത്രം അവശേഷിക്കുമ്പോഴും ആരൊക്കെയാകും ലോകകപ്പില്‍ പങ്കെടുക്കുക എന്നതിനെക്കുറിച്ച് ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ ബെല്‍ജിയം, ഫ്രാന്‍സ്, യുഗോസ്ലാവിയ, റുമാനിയ എന്നിവര്‍ സന്നദ്ധത അറിയിച്ചു. ലാറ്റിനമേരിക്കയില്‍ നിന്ന് എട്ടു രാജ്യങ്ങള്‍ കൂടിയായതോടെ ടീമുകളുടെ എണ്ണം പതിമ്മൂന്നായി.

ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മല്‍സരം. ചിലി, മെക്‌സിക്കോ, ഫ്രാന്‍സ്, അര്‍ജ്ജന്റീന എന്നിവരായിരുന്നു ആദ്യ ഗൂപ്പില്‍. ഓരോ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പില്‍ ഒന്നാമതു വരുന്ന ടീം സെമിയിലെത്തും. ഇതായിരുന്നു രീതി. 1930ജൂലൈ പതിമ്മൂന്നിന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടിവിഡിയോവിലെ പോസിറ്റോവ് സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന മല്‍സരം.

ആദ്യമല്‍സരം ഫ്രാന്‍സും മെക്‌സിക്കോയും തമ്മിലായിരുന്നു. മല്‍സരത്തില്‍ ഫ്രാന്‍സ് 4-1ന് ജയിച്ചു. ഇതായിരുന്നു ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യമല്‍സരവും. അര്‍ജ്ജന്റീന, യുഗോസ്ലാവിയ, ഉറൂഗ്വേ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പു ചാമ്പ്യന്മാരായി സെമിയില്‍ പ്രവേശിച്ചു. ഉറൂഗ്വേയും അര്‍ജ്ജന്റീനയും ഫൈനലിലും എത്തി.

ജൂലൈ മുപ്പതിനായിരുന്നു ഫൈനല്‍. ആരുടെ പന്തുകൊണ്ടു കളിക്കുമെന്നൊരു തര്‍ക്കം അതിനിടയില്‍ ഉടലെടുത്തു. കൗതുകകരമായിരുന്നു തര്‍ക്കം. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജ്ജന്റീനയുടേയും രണ്ടാം പകുതിയില്‍ ഉറൂഗ്വേയുടെയും പന്തു കൊണ്ട് കളിക്കാന്‍ തീരുമാനമായി.

അങ്ങനെ മത്സരത്തില്‍ ഉറൂഗ്വേ 4-2ന് ജയിച്ചു. ആദ്യ ലോകകപ്പും നേടി. ഉറൂഗ്വേയുടെ നായകന്‍ ജോസ് നസാസി ഫിഫാ പ്രസിഡന്റ് യുള്‍റിമേയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിന് പുറമേ മറ്റൊരു നേട്ടം കൂടി അര്‍ജ്ജന്റീനയ്ക്കുണ്ടായി. അവരുടെ സ്‌ട്രൈക്കര്‍ ഗില്ലാര്‍മോ സ്‌റ്റൈബല്‍ ടോപ് സ്‌കോററായി. എട്ടു ഗോളാണ് അദ്ദേഹം നേടിയത്. അങ്ങനെ ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ ടോപ്‌സ്‌കോറര്‍ സ്ഥാനം അര്‍ജ്ജന്റീനക്കാരന്‍ നേടി.

1930

ആതിഥേയ രാജ്യം: ഉറുഗ്വായ്
പങ്കെടുത്തത്: 13 രാജ്യങ്ങള്‍
ജേതാക്കള്‍: ഉറുഗ്വായ്
റണ്ണറപ്പ്: അര്‍ജന്റീന
ടോപ് സ്‌കോറര്‍: ഗില്ലര്‍മോ സ്റ്റബില്‍ (അര്‍ജന്റീന) 8 ഗോളുകള്‍

1934

ആതിഥേയ രാജ്യം: ഇറ്റലി
പങ്കെടുത്തത്: 16 രാജ്യങ്ങള്‍
ജേതാക്കള്‍: ഇറ്റലി
റണ്ണറപ്പ്: ചെക്കസ്ലോവാക്യ
ടോപ് സ്‌കോറര്‍: ഓള്‍ഡ്‌റിച്ച് നെജഡ്‌ലി (ചെക്കസ്ലോവാക്യ) 5 ഗോളുകള്‍

1938

ആതിഥേയ രാജ്യം: ഫ്രാന്‍സ്
പങ്കെടുത്തത്: 15 രാജ്യങ്ങള്‍
ജേതാക്കള്‍: ഇറ്റലി
റണ്ണറപ്പ്: ഹംഗറി
ടോപ് സ്‌കോറര്‍: ലിയോണിഡാസ് (ബ്രസീല്‍) 7 ഗോളുകള്‍

1942, 1948: രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ലോകകപ്പ് നടന്നില്ല

1950

ആതിഥേയ രാജ്യം: ബ്രസീല്‍
പങ്കെടുത്തത്: 13 രാജ്യങ്ങള്‍
ജേതാക്കള്‍: ഉറുഗ്വായ്
റണ്ണറപ്പ്: ബ്രസീല്‍
ടോപ് സ്‌കോറര്‍: അഡമിര്‍ മാര്‍ക്വസ് (ബ്രസീല്‍) 8 ഗോളുകള്‍

1954

ആതിഥേയ രാജ്യം: സ്വിറ്റ്‌സര്‍ലന്റ്
പങ്കെടുത്തത്: 16 രാജ്യങ്ങള്‍
ജേതാക്കള്‍: പശ്ചിമ ജര്‍മനി
റണ്ണറപ്പ്: ഹംഗറി
ടോപ് സ്‌കോറര്‍: സാന്‍ഡര്‍ കോസിസ് (ജര്‍മനി) 8 ഗോളുകള്‍

1958

ആതിഥേയ രാജ്യം: സ്വീഡന്‍
പങ്കെടുത്തത്: 16 രാജ്യങ്ങള്‍
ജേതാക്കള്‍: ബ്രസീല്‍
റണ്ണറപ്പ്: സ്വീഡന്‍
ടോപ് സ്‌കോറര്‍: ജസ്റ്റ് ഫോണ്ടെയ്ന്‍ (ഫ്രാന്‍സ്) 13 ഗോളുകള്‍

1962

ആതിഥേയ രാജ്യം: ചിലി
പങ്കെടുത്തത്: 16 രാജ്യങ്ങള്‍
ജേതാക്കള്‍: ബ്രസീല്‍
റണ്ണറപ്പ്: ചെക്കസ്ലോവാക്യ
ടോപ് സ്‌കോറര്‍: അഞ്ച് താരങ്ങള്‍ നാല ഗോളുകള്‍ വീതം

1966

ആതിഥേയ രാജ്യം: ഇംഗ്ലണ്ട്
പങ്കെടുത്തത്: 16 രാജ്യങ്ങള്‍
ജേതാക്കള്‍: ഇംഗ്ലണ്ട്
റണ്ണറപ്പ്: പശ്ചിമ ജര്‍മനി
ടോപ് സ്‌കോറര്‍: യുസേബിയോ (പോര്‍ച്ചുഗല്‍) 9 ഗോളുകള്‍

1970

ആതിഥേയ രാജ്യം: മെക്‌സിക്കോ
പങ്കെടുത്തത്: 16 രാജ്യങ്ങള്‍
ജേതാക്കള്‍: ബ്രസീല്‍
റണ്ണറപ്പ്: ഇറ്റലി
ടോപ് സ്‌കോറര്‍: ഗെര്‍ഡ് മുള്ളര്‍ (ജര്‍മനി) 10 ഗോളുകള്‍

1974

ആതിഥേയ രാജ്യം: ജര്‍മനി
പങ്കെടുത്തത്: 16 രാജ്യങ്ങള്‍
ജേതാക്കള്‍: ജര്‍മനി
റണ്ണറപ്പ്: നെതര്‍ലന്റ്‌സ്
ടോപ് സ്‌കോറര്‍: ലാറ്റോ (പോളണ്ട്) 7 ഗോളുകള്‍

1978

ആതിഥേയ രാജ്യം: അര്‍ജന്റീന
പങ്കെടുത്തത്: 16 രാജ്യങ്ങള്‍
ജേതാക്കള്‍: അര്‍ജന്റീന
റണ്ണറപ്പ്: നെതര്‍ലന്റ്‌സ്
ടോപ് സ്‌കോറര്‍: മാരിയോ കെംപസ് (അര്‍ജന്റീന) 7 ഗോളുകള്‍

1982

ആതിഥേയ രാജ്യം: സ്‌പെയിന്‍
പങ്കെടുത്തത്: 24 രാജ്യങ്ങള്‍
ജേതാക്കള്‍: ഇറ്റലി
റണ്ണറപ്പ്: പശ്ചിമ ജര്‍മനി
ടോപ് സ്‌കോറര്‍: പൗളോ റോസി (ഇറ്റലി) 6 ഗോളുകള്‍

1986

ആതിഥേയ രാജ്യം: മെക്‌സിക്കോ
പങ്കെടുത്തത്: 24 രാജ്യങ്ങള്‍
ജേതാക്കള്‍: അര്‍ജന്റീന
റണ്ണറപ്പ്: പശ്ചിമ ജര്‍മനി
ടോപ് സ്‌കോറര്‍: ഗാരി ലിനേക്കര്‍ (ഇംഗ്ലണ്ട്) 6 ഗോളുകള്‍

1990

ആതിഥേയ രാജ്യം: ഇറ്റലി
പങ്കെടുത്തത്: 24 രാജ്യങ്ങള്‍
ജേതാക്കള്‍: പശ്ചിമ ജര്‍മനി
റണ്ണറപ്പ്: അര്‍ജന്റീന
ടോപ് സ്‌കോറര്‍: സാല്‍വതോര്‍ ഷില്ലാറ്റി (ഇറ്റലി) 6 ഗോളുകള്‍

1994

ആതിഥേയ രാജ്യം: അമേരിക്ക
പങ്കെടുത്തത്: 24 രാജ്യങ്ങള്‍
ജേതാക്കള്‍: ബ്രസീല്‍
റണ്ണറപ്പ്: ഇറ്റലി
ടോപ് സ്‌കോറര്‍: ഹ്രിസ്റ്റോ സ്റ്റോയ്‌കോവ് (ബള്‍ഗേറിയ), ഒലങ്ക് സാലങ്കോ (റഷ്യ) 6 ഗോളുകള്‍

1998

ആതിഥേയ രാജ്യം: ഫ്രാന്‍സ്
പങ്കെടുത്തത്: 32 രാജ്യങ്ങള്‍
ജേതാക്കള്‍: ഫ്രാന്‍സ്
റണ്ണറപ്പ്: ബ്രസീല്‍
ടോപ് സ്‌കോറര്‍: ഡോവല്‍ സൂക്കര്‍ (ക്രൊയോഷ്യ) 6 ഗോളുകള്‍

2002

ആതിഥേയ രാജ്യം: ദക്ഷിണ കൊറിയജപ്പാന്‍
പങ്കെടുത്തത്: 32 രാജ്യങ്ങള്‍
ജേതാക്കള്‍: ബ്രസീല്‍
റണ്ണറപ്പ്: ജര്‍മനി
ടോപ് സ്‌കോറര്‍: റൊണാള്‍ഡോ (ബ്രസീല്‍) 8 ഗോളുകള്‍

2006

ആതിഥേയ രാജ്യം: ജര്‍മനി
പങ്കെടുത്തത്: 32 രാജ്യങ്ങള്‍
ജേതാക്കള്‍: ഇറ്റലി
റണ്ണറപ്പ്: ഫ്രാന്‍സ്
ടോപ് സ്‌കോറര്‍: മിറോസ്ലോവ് ക്ലോസെ (ജര്‍മനി) 5 ഗോളുകള്‍

2010

ആതിഥേയ രാജ്യം: ദക്ഷിണാഫ്രിക്ക
പങ്കെടുത്തത്: 32 രാജ്യങ്ങള്‍
ജേതാക്കള്‍: സ്‌പെയിന്‍
റണ്ണറപ്പ്: നെതര്‍ലന്റ്‌സ്
ടോപ് സ്‌കോറര്‍: തോമസ് മുള്ളര്‍ (ജര്‍മനി) 5 ഗോളുകള്‍

2014

ആതിഥേയ രാജ്യം: ബ്രസീല്‍
പങ്കെടുത്തത്: 32 രാജ്യങ്ങള്‍
ജേതാക്കള്‍: ജര്‍മനി
റണ്ണറപ്പ്: അര്‍ജന്റീന
ടോപ് സ്‌കോറര്‍: ജെയിംസ് റോഡിഗ്രസ് (ക്രെയേഷ്യ) 6 ഗോളുകള്‍