മത്തിയ്ക്ക് 180 രൂപ, അയലയ്ക്ക് 200, ആവോലി 900; സംസ്ഥാനത്ത് മീനിന് റെക്കോര്‍ഡ് വില വര്‍ധന

single-img
13 June 2018

സംസ്ഥാനത്ത് മീനിന് റെക്കോഡ് വില. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയും ട്രോളിംഗ് നിരോധനവുമാണ് മത്സ്യവില കുത്തനെ ഉയരുന്നതിന് കാരണമായത്. കഴിഞ്ഞയാഴ്ച 90 രൂപയായിരുന്ന മത്തിയ്ക്ക് നിലവിലെ വില 180 രൂപയാണ്. അയലയ്ക്ക് 60 രൂപ വര്‍ധിച്ച് 200 രൂപയിലെത്തിയിട്ടുണ്ട്.

ചെമ്മീന്‍ 250ല്‍ നിന്ന് 500 ലേക്കും കുതിച്ചു. അയക്കൂറ കിലോയ്ക്ക് 1150 രൂപയാണ് വില. പരമാവധി 600 രൂപ വരെ പോയിരുന്ന ആവോലി 900ലെത്തി നല്‍ക്കുന്നു. പെരുന്നാള്‍ അടുത്തതോടെ മീനുകള്‍ക്ക് വില കൂടിയതോടെ സാധാരണക്കാര്‍ അങ്കലാപ്പിലായിരിക്കുകയാണ്. അതേസമയം ഒരു കിലോ കോഴിയിറച്ചിയുടെ വില 160 ല്‍ തുടരുകയാണ്.