സംവിധായകനാകാനൊരുങ്ങി ദിലീപ്?; നായകന്‍ മമ്മൂട്ടിയെന്നും റിപ്പോര്‍ട്ട്

single-img
13 June 2018

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ പോയ ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മലയാള സിനിമാ മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രഫ. ഡിങ്കന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കാനുള്ള നീക്കം നടക്കുന്നതായാണ് വിവരം.

ഒപ്പം സംവിധായക വേഷം കൂടി അണിയാനുള്ള തയാറെടുപ്പിലാണ് ദിലീപ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. മമ്മൂട്ടിയെ നായകനാക്കി ദിലീപ് ഉടന്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായും പറയുന്നു. ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും ചിത്രം അധികം വൈകാതെ ഉണ്ടാകും എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രഫ:ഡിങ്കന്‍ ഒക്‌ടോബറിലോ നവംബറിലോ ദുബായില്‍ വെച്ചു ഷൂട്ടിങ് നടത്തിയേക്കും. ചിത്രത്തില്‍ ദിലീപിന്റെ ലുക്ക് പുറത്തു പോകാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഷൂട്ടിങ്ങ് ലൊക്കേഷനില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.