മരടില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍ പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്.

single-img
12 June 2018

കൊച്ചി: കൊച്ചി മരടില്‍ ഡേ കെയര്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിക്കാനിടയായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. വീതി കുറഞ്ഞ റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചു. ആര്‍ടിഒയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്. കൈവരിയില്ലാത്ത കുളത്തിനടുത്തുള്ള വളവ് വീശിയെടുത്തതാണ് അപകടത്തിന് കാരണമായത്.ഇതുമൂലം നിയന്ത്രണം വിട്ട് വണ്ടി മറയുകയായിരുന്നു.

അതേസമയം സംഭവത്തില്‍ ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. ജീപ്പ് ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. മരട് കാട്ടിക്കുളം റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് സ്‌കൂള്‍ വാഹനം മറിഞ്ഞത്.