ആരാണാ മാലാഖ..? പെരുമഴയത്ത് യാചകന് കുടചൂടിയ യുവതിയെ തേടി സോഷ്യല്‍ മീഡിയ

single-img
12 June 2018

പെരുമഴ നനഞ്ഞ് തെരുവിലൂടെ ചക്രവണ്ടിയില്‍ നീങ്ങുന്ന യാചകനെ കുടചൂടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രശംസ നേടുന്നത്.യാചകന്റെ നിസഹായാവസ്ഥ കണ്ട യുവതി അയാളെ മഴ നനയാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

വളാഞ്ചേരി സ്വദേശിയായ സയിദ് നസീം ആണ് സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കില്‍ പങ്കുവച്ചത്. വൈകാതെ തന്നെ വീഡിയോ വൈറലായി മാറി.എന്നാല്‍ നന്മയുടെ മനസിനുടമയായ ആ മാലാഖ ആരാണെന്ന് ആര്‍ക്കും അറിയില്ല.

#ഒരുപാട് #സന്തോഷം #തോന്നിയ #നിമിഷം …! _____💞👌💔👌💞 ____ഇന്ന് വളാഞ്ചേരിയിൽ നിന്നും കാണുവാൻ സാധിച്ച മനസ്സ:ലിയിക്കുന്ന 💔സേനഹത്തിന്റെ ഒരു ☔ കുട – പെങ്ങളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ …! _🌷🌷🌷

Posted by Sayed Nasim on Thursday, June 7, 2018