“മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണ്”;കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി.

single-img
12 June 2018

3ഭീവണ്ടി: ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കെതിരെ ഭീവണ്ടിയിലെ കോടതി കുറ്റം ചുമത്തി. ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റങ്ങള്‍ ചുമത്തിയത്‌.

മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണ് എന്ന് പ്രസംഗിച്ചതിനാണ് ഭീവണ്ടിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേ രാഹുലിനെതിരേ കേസുകൊടുത്തത്. കേസിൽ രാഹുൽ വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെതിരേ പ്രസംഗിച്ചത്. ‘ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്’ എന്നായിരുന്നു പരാമര്‍ശം.