ഫ്രീഡം 251 ഫോണ്‍ കമ്പനി ഉടമ അറസ്റ്റില്‍ :കുടിങ്ങിയത് ബലാത്സംഗക്കേസില്‍ പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടെ

single-img
12 June 2018

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാർട് ഫോൺ വിതരണം ചെയ്യുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ ഫ്രീഡം 251 കമ്പനി ഉടമ അറസ്റ്റിൽ .കൂട്ടബലാത്സംഗക്കേസില്‍ പെടുത്തി ഒരു വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ‘റിംഗിങ് ബെല്‍സ്’എന്ന കമ്പനിയുടെ ഉടമകളിലൊരാളായ മോഹിത് ഗോയല്‍ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.

രാജസ്ഥാനിലെ അൽവാറിൽ വച്ച് പ്രമുഖ വ്യവസായിയും സുഹൃത്തുക്കളും തന്നെ കൂട്ടമാനഭംഗം ചെയ്തെന്ന് മോഹിതിന്റെ പെൺ സുഹൃത്തിനെ കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ചിരുന്നു. ഇവരെല്ലാം അറസ്റ്റിലാകുകയും ചെയ്തു.

എന്നാല്‍ സംഭവം മോഹിത് ഗോയലും ഒരൂ പെണ്‍ സുഹൃത്തും മറ്റൊരാളും ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നുവെന്ന് പോലീസ് പറയുന്നു. കേസ് ഒത്തുതീര്‍ക്കാനെന്ന പേരില്‍ പണം തട്ടാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി അഞ്ച് കോടിയാണ് ഇവര്‍ ആവശ്യപ്പെട്ടത്.