മലപ്പുറം ജില്ലാ വിഭജനമാവശ്യപ്പെട്ട് വീണ്ടും മുസ്ലീം ലീഗ്:‘യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ആവശ്യം മുന്നോട്ട് വെച്ചിരുന്നു’

single-img
12 June 2018


മലപ്പുറം: വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് മലപ്പുറം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ജില്ല രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് നടത്തുന്ന പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച ചേര്‍ത്ത പത്രസമ്മേളനത്തില്‍ ജില്ല വിഭജനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു.