സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് എംഎം മണി

single-img
12 June 2018

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി സംസ്ഥാനത്തിന് നിലവില്‍ 7300 കോടി രൂപയുടെ കടബാധ്യതയുണ്ട് ഈ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി നിരക്കിലൂടെ മാത്രമേ ചെലവ് ഈടാക്കാനാവൂയെന്ന് നിരക്ക് വര്‍ദ്ധനവിനെ ന്യായീകരിക്കാനായി മന്ത്രി പറഞ്ഞു. ഇപ്പോള്‍ 70 ശതമാനം വൈദ്യുതിയും പുറത്ത് നിന്നാണ് വാങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.