‘അതിശയന്‍’ നായകനാകുന്നു; കളിക്കൂട്ടുകാരന്റെ ചിത്രീകരണം ആരംഭിച്ചു

single-img
12 June 2018

അതിശയന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദേവദാസിനെ ഓര്‍മ്മയില്ലേ? അതിശയനായി പ്രേക്ഷകരെ രസിപ്പിച്ച ദേവദാസ് നായകനായി വേഷമിടുന്നു. കളിക്കൂട്ടുകാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ടോമിന്‍ ജെ തച്ചങ്കരി ആദ്യ ക്ലാപ്പ് അടിച്ചു. ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ പടിക്കല്‍ ഭാസി നിര്‍മ്മിച്ച് പി.കെ ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, സലിം കുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, രാമു, ആല്‍വിന്‍ ഷാജി, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, വിവേക് ഗോപന്‍, സുനില്‍ സുഖദ, ജെയ്‌സണ്‍ ജോസ്, സ്നേഹ സുനോജ്, നീരജാ ദാസ്, ബിന്ദു അനീഷ്, രജനി മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അതിശയന് പുറമെ ആനന്ദഭൈരവി എന്ന ചിത്രങ്ങളിലും ദേവദാസ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.