തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ഇലക്‌ട്രിക് ബസ് സര്‍വീസ് വരുന്നു;നാലു മണിക്കൂർ ചാർജുചെയ്താൽ 360 കിലോമീറ്റർ ഓടും.

single-img
12 June 2018

തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇലക്‌ട്രിക് ബസ് സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി.യും ചൈനീസ് കമ്പനിയായ ബി.വൈ.ഡി.യുമായി ധാരണയിലെത്തി.15 ദിവസത്തേക്കാണ് പരീക്ഷണ ഓട്ടം. അഞ്ചുദിവസം വീതം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ബസ് ഓടിക്കും. നിലവിലെ ഏതെങ്കിലും ഒരു റൂട്ടായിരിക്കും ഇ-ബസിനായി മാറ്റിവയ്ക്കുക.

കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരിയും ബി.വൈ.ഡി. ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷാങ് ചെ കെറ്റ്‌സുവുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ചൈനീസ് കമ്പനിയായ ബി.വൈ.ഡി.യും ഇന്ത്യൻ കമ്പനിയായ ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക്കും ചേർന്നാണ് ബസുകൾ നിർമിച്ചിട്ടുള്ളത്. നാലു മണിക്കൂർ ചാർജുചെയ്താൽ 360 കിലോമീറ്റർ ഓടും. 40 പുഷ് ബാക്ക് സീറ്റുകളോടുകൂടിയ ബസിൽ നിരീക്ഷണ ക്യാമറ, ഗ്ലോബൽ പൊസിഷനിങ് സംവിധാനം എന്നിവയുണ്ട്.