ചൈനയില്‍ ഏറ്റവും പഴക്കമേറിയ കാല്‍പ്പാട് കണ്ടെത്തി

single-img
11 June 2018

ചൈനയില്‍ ഏറ്റവും പഴക്കമേറിയ കാല്‍പ്പാട് കണ്ടെത്തി. തെക്കന്‍ ചൈനയിലാണ് 546 ദശലക്ഷം പഴക്കമുള്ള മൃഗത്തിന്റെ കാല്‍പ്പാട് കണ്ടെത്തിയത്. യാംഗ്‌സെ ഗോര്‍ജെസ് മേഖലയില്‍ കല്ലില്‍ പതിഞ്ഞ കാല്‍പ്പാടാണ് കണ്ടെത്തിയിരിക്കുന്നത്.

ലോകത്തില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും പഴക്കമേറിയ ഒരു മൃഗത്തിന്റെ കാല്‍പ്പാടാണിത്. എന്നാല്‍ മൃഗത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ചൈനീസ് ഗവേഷകരുടെ സംഘമാണ് കാല്‍പ്പാട് കണ്ടെത്തിയത്.