നടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

single-img
11 June 2018

യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നിസ്സാര പരിക്കുകളോടെ നടി രക്ഷപ്പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം മറ്റൊരു വാഹനത്തില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയായിരുന്നു. മേഘയുടെ കയ്യില്‍ ചെറിയൊരു ചതവ് മാത്രമേ പറ്റിയിട്ടുള്ളു എന്നാണ് വിവരം.

അപകടത്തിന് ശേഷം, ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടന്ന കാറില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ കഴിയാതെ നടി കുടുങ്ങി കിടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് മേഘ പ്രേക്ഷക ശ്രദ്ധ നേടിയത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളിയാണ് മേഘയുടെ പുതിയ ചിത്രം.