മമ്മൂട്ടിയും ആഷിഖ് അബുവും സൗബിന്‍ ഷാഹിറും ഒന്നിക്കുന്നു; ചിത്രം അടുത്ത വര്‍ഷം

single-img
11 June 2018

മമ്മൂട്ടിയും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പറവക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധായകനാകുന്നുവെന്നും വാര്‍ത്തകളുണ്ട്. ചിത്രത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അടുത്ത വര്‍ഷമേ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ.

മലയാളത്തിലെ മറ്റൊരു പ്രമുഖതാരവും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. നായികയേയും മറ്റ് അഭിനേതാക്കളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡാഡി കൂള്‍, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അബ്രഹാമിന്റെ സന്തതികളാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. റംസാന്‍ റിലീസായ ചിത്രത്തില്‍ ആന്‍സണ്‍ പോള്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, സുരാജ് സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.