ഓസ്‌ട്രേലിയന്‍ ഷോയിലും ‘ലാലിസം’; മോഹന്‍ലാലിന്റെ പാട്ട് വെറും ‘ചുണ്ടനക്കം’ മാത്രമായിരുന്നെന്ന് ആരോപണം (വീഡിയോ)

single-img
11 June 2018

ഓസ്‌ട്രേലിയയില്‍ നടന്ന ഷോയിലും ‘ലാലിസം’ ആണെന്ന് ആരോപണം. നടിയായ പ്രയാഗ മാര്‍ട്ടിനോടൊപ്പം മോഹന്‍ലാല്‍ ആലപിച്ച ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം വെറും ചുണ്ടനക്കം മാത്രമായിരുന്നെന്നാണ് ആരോപണം. സോഷ്യല്‍മീഡിയയാണ് ലാലിന് പറ്റിയ അബദ്ധം കണ്ടുപിടിച്ചിരിക്കുന്നത്.

പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവം. മോഹന്‍ലാല്‍ മൈക്ക് മാറ്റി വച്ച് പാടാതിരിക്കുമ്പോള്‍ തന്നെ പാട്ട് ആരംഭിച്ചു. ഉടന്‍ തന്നെ ലാല്‍ മൈക്ക് അടുപ്പിച്ച് പാടാന്‍ തുടങ്ങുകയായിരുന്നു. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ലാലിസം പ്രോഗ്രാമിലും ‘ചുണ്ടനക്കം’ ആയിരുന്നു.

അതുകൊണ്ടാണ് ഓസ്‌ട്രേലിയയില്‍ സംഭവിച്ച അബദ്ധത്തിനും ‘ലാലിസം’ എന്ന് സോഷ്യല്‍മീഡിയ പരിഹസിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്.