ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് നേരെ വെടിവെപ്പ്; പരിക്ക് ഗുരുതരം

single-img
11 June 2018

ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ ഖാഷിഫ് ജമാലിന് വെടിയേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. കാശിഫ് ജമാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാത്രി പതിനൊന്നോടെ ഹുമയുണ്‍പൂര്‍ നോര്‍ത്തില്‍ ജെപി ആശുപത്രിക്കു സമീപമായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ഒരു സംഘം കാശിഫിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വലതുകൈയ്ക്കു മുകളിലും കഴുത്തിലും കവിളിനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഓക്‌സിജനെത്തിച്ചു നല്‍കി ചികിത്സ നടത്തിയതോടെയാണ് ഡോ.കഫീല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍, കുട്ടികളുടെ മരണത്തിന് ഉത്തരവാദി കഫീലാണെന്ന് കാണിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായായിരുന്നു.