ജനം ടിവിയുടെ ഡല്‍ഹി ബ്യൂറോ വില്‍ക്കുന്നു: വാങ്ങുന്നത് കോഡിനേറ്റിംഗ് എഡിറ്റര്‍ രാധാകൃഷ്ണന്റെ ഭാര്യയുടെ പേരില്‍ ആരംഭിക്കുന്ന പുതിയ ന്യൂസ് ഏജന്‍സി; നീക്കം സംഘപരിവാര്‍ നേതാക്കളെ അറിയിക്കാതെ

single-img
11 June 2018

സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിയില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. ജനം ടിവി ഡല്‍ഹി ബ്യൂറോ പുതിയ ന്യൂസ് ഏജന്‍സിയുടെ കീഴിലാക്കാനുള്ള തീരുമാനമാണ് ചാനലില്‍ പുതിയ വിവാദത്തിനും പ്രതിസന്ധിക്കും വഴിതുറന്നിരിക്കുന്നത്.
ജനം ഡല്‍ഹി ബ്യൂറോ കോഡിനേറ്റിംഗ് എഡിറ്റര്‍ രാധാകൃഷ്ണന്റെ ഭാര്യയുടെ പേരില്‍ ആരംഭിക്കുന്ന പുതിയ ന്യൂസ് ഏജന്‍സിക്കാണ് ബ്യൂറോ വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി ജണ്ഡേവാലയിലെ ആര്‍എസ്എസ് കാര്യാലയത്തിന് സമീപമുള്ള ബ്യൂറോ ഉടന്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. ജനം ടിവി ഓഹരി ഉടമകളുടെയോ സംഘപരിവാര്‍ നേതാക്കളുടെയോ അറിവോടെയല്ല ഈ നടപടിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

ചെലവ് കുറക്കലിന്റെ ഭാഗമായി പുതിയ ബ്യൂറോ തുടങ്ങുന്നു എന്ന് മാത്രമാണ് മാനേജ്മന്റ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്. പുതിയ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഡല്‍ഹി ബ്യൂറോയിലെ ആളുകള്‍ ജനത്തിന്റെ സ്റ്റാഫ് അല്ലാതാകും. 2019 തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്യൂറോ വില്‍ക്കുന്നതിലൂടെ കച്ചവട ലക്ഷ്യം മാത്രമാണ് മാനേജ്മന്റിന് ഉള്ളത്.

രാധാകൃഷ്ണന്റെ കുരുട്ട് ബുദ്ധിയാണ് ഇതിനു പിന്നിലെന്നും ബലിയാടാകുന്നത് ബ്യൂറോയിലെ ജീവനക്കാരാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രാധാകൃഷ്ണന്റെ ഭാര്യയുടെ പേരിലുള്ള ന്യൂസ് ഏജന്‍സി ജനത്തിനും ഉത്തരേന്ത്യയിലെ വിവിധ ചാനലുകള്‍ക്കും വാര്‍ത്ത നല്‍കി സാമ്പത്തിക ലാഭം കൊയ്യാനാണ് ലക്ഷ്യമിടുന്നത്.

ആദ്യം സിപിഎം അനുഭവിയും പിന്നീട് കോണ്‍ഗ്രസ് കാരനുമായ രാധാകൃഷ്ണന്‍ സംഘപരിവാര്‍ അനുഭവമുള്ള ജനം ടിവിയില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയത് എങ്ങനെയെന്നാണ് ജീവനക്കാര്‍ പരസ്പരം ചോദിക്കുന്നത്. രാധാകൃഷ്ണന്റെ മടങ്ങി വരവോടെ നിലവിലെ ബ്യൂറോ ചീഫ് ആയ ഐസനെ ട്രാന്‍സ്ഫര്‍ ചെയ്തു.

ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി ബ്യൂറോയില്‍ ജോലി നോക്കിയ ഐസനെ ഫുട്‌ബോള്‍ തട്ടുന്നത് പോലെയാണ് മാനേജ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്തത്. രാധാകൃഷ്ണനും ഐസനും തമ്മിലുള്ള ഈഗോ പ്രശ്‌നമാണെന്നും ചില ജീവനക്കാര്‍ ആരോപിച്ചു.

എന്നാല്‍ ജനം ടിവിയ്ക്ക് നിരവധി ബിഗ് ബ്രേക്കിംഗ് സമ്മാനിച്ച നാഷണല്‍ ബ്യൂറോ പൂട്ടുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇത്തരം ഒരു തീരുമാനവും മാനേജ്‌മെന്റ് എടുത്തിട്ടില്ലെന്നും ജനം ടിവിയിലെ മാനേജ്‌മെന്റ് അംഗം വ്യക്തമാക്കി.

ജനം ടിവിക്കെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ്സിന് പങ്കെന്ന വിവരം പുറത്തായതും ജനം ടിവിയില്‍ നിന്ന്