ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു; ഒരുക്കുന്നത് അരുണ്‍ഗോപി

single-img
11 June 2018

ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ യുവതാരമായിരിക്കും വിജയനായി വേഷമിടുക. സിനിമയുടെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ്. ലൊക്കേഷന്‍സ് വര്‍ഷങ്ങള്‍ക്ക് മുന്‍പെ സന്ദര്‍ശിച്ച് കണ്ടെത്തിയതാണെന്നന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണെന്നും അരുണ്‍ ഗോപി പറഞ്ഞു.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുണ്‍ ഗോപി ഇപ്പോള്‍. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.