180 കിലോമീറ്റര്‍ വരെ വേഗത്തില്‍ പാഞ്ഞ കാര്‍ ട്രെയിനിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് അദ്ഭുതകരമായി (വീഡിയോ)

single-img
11 June 2018

സിനിമയില്‍ മാത്രം കണ്ടുപരിചയിച്ച ഒരു രംഗം കഴിഞ്ഞ ദിവസം യുകെയില്‍ നടന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊലീസ് ചേസ് ചെയ്ത കാര്‍ ട്രെയിനിന് മുന്നിലൂടെ അദ്ഭുതകരമായി രക്ഷപ്പെടുന്നതാണ് സംഭവം.

20 വയസുകാരനെയാണ് പൊലീസ് ചേസ് ചെയ്തിരുന്നത്. യുകെയിലെ കേംബ്രിഡ്ജ് ഷെയറിലാണ് സംഭവം നടന്നത്. ഏപ്രില്‍ 25 രാത്രിയിലാണ് സംഭവം. പൊലീസ് ഹെലികോപ്റ്ററില്‍ നിന്നും കാറിന്റെ ഡാഷ്‌ക്യാമില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

180 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന കാര്‍ ട്രെയിനിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടുന്നത് അത്ഭുതകരമായാണ്. പൊലീസ് ചേസ് ഏറെനേരം നീണ്ടെങ്കിലും കാറിനെ പിടിക്കാനായില്ല. അവസാനം 160 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം വളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രം വിട്ട് മറിയുകയായിരുന്നു.

ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ക്കും പരിക്കേറ്റു. വാഹനം ഓടിച്ച 20 കാരന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടുവര്‍ഷം വരെ വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കും കോടതി വിധിച്ചു.