ഓണ്‍ലൈനില്‍ സൈക്കിള്‍ ഓര്‍ഡര്‍ ചെയ്തു; പെട്ടി പൊട്ടിച്ചപ്പോള്‍ ദമ്പതികള്‍ ഞെട്ടി

single-img
11 June 2018

കാലിഫോര്‍ണിയയിലാണ് സംഭവം. പേരക്കുട്ടിക്കായാണ് അല്‍ ബ്രുമറ്റ് ക്രിസ് ബ്രുമറ്റ് ദമ്പതികള്‍ വാള്‍മാര്‍ട്ടില്‍ നിന്നും സൈക്കിള്‍ ബുക്ക് ചെയ്തത്. സൈക്കിള്‍ പാക്കറ്റ് പൊട്ടിച്ചപ്പോള്‍ സൈക്കിളിനൊപ്പം ഇവര്‍ക്ക് കിട്ടിയത് ഒരു ഭീമന്‍ പല്ലിയെ. കാലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടി അനിമല്‍ സര്‍വ്വീസ് അധികാരികള്‍ ഭീമന്‍ പല്ലിയെ ഏറ്റുവാങ്ങി.

പാക്കറ്റ് പൊട്ടിച്ചു നോക്കിയ ബ്രുമറ്റ് ഭീമന്‍ പല്ലിയുടെ വലിപ്പം കണ്ട് ആദ്യം പേടിച്ചെങ്കിലും പിന്നീട് ഭയം കൗതുകത്തിന് വഴിമാറിയെന്നും പറയുന്നു. തുടര്‍ന്ന് വിവരം അനിമല്‍ സര്‍വീസ് അധികാരികളെ അറിയിച്ചു. ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്ന വര്‍ഗത്തില്‍പ്പെട്ട ഡ്രാഗണ്‍ ലിസാര്‍ഡ് ആണിതെന്ന് ഇവര്‍ കണ്ടെത്തി.

കാലിഫോര്‍ണിയയില്‍ വളര്‍ത്തു മൃഗങ്ങളുടെ പട്ടികയില്‍പ്പെട്ടതാണിതെന്നും അവര്‍ അറിയിച്ചു. ഭീമന്‍ പല്ലിയെ റിവര്‍സൈഡ് അനിമല്‍ സര്‍വ്വീസ് അധികാരികള്‍ ഏറ്റെടുത്ത് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.