മോ​ദി​യും യോ​ഗി ആ​ദി​ത്യ​നാ​ഥും മാ​ത്ര​മാ​ണ് പാ​ർ​ട്ടി​യി​ൽ അ​ഴി​മ​തി​ക്കാ​ര​ല്ലാ​ത്ത​തെ​ന്ന് ബി​ജെ​പി എം​പി

single-img
10 June 2018

ബിജെപിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മാത്രമേ അഴിമതി നടത്താതിരിക്കാൻ കഴിയുവെന്ന് ബിജെപിയുടെ പാർലമെന്റ് അംഗം ബ്രിജ് ഭൂഷൺ ശരൺ. അഴിമതിക്കാരല്ലാതിരിക്കുന്നത് മോദിയും യോഗിയും മാത്രമാണ്. എന്നാല്‍ ബിജെപിയിലെ മറ്റു നേതാക്കളെകുറിച്ച് ഇങ്ങനെ ഞാൻ പറയില്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തരുതെന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാർട്ടി നേതാക്കൾക്കു നിർദേശം നൽകിയിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പരാമർശങ്ങൾ വൻ വിമർശനം ഏറ്റുവാങ്ങിയതിനെ തുടർന്നായിരുന്നു ഇത്. മാധ്യമങ്ങൾക്കു ബോധപൂർവം മസാല നൽകരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. എന്നാൽ ഇതിനു ശേഷവും ബിജെപി നേതാക്കൾ വിവാദ പ്രസ്താവനകൾ നടത്തുന്നത് ഉപേക്ഷിച്ചിട്ടില്ല.