കേരളത്തിലെ കോണ്‍ഗ്രസ് മെച്ചപെട്ട നേതൃത്വത്തെ ആഗ്രഹിക്കുന്നെന്ന് വിടി ബല്‍റാം:ഗ്രൂപ്പ് നേതാക്കള്‍ തന്നിഷ്ടപ്രകാരമെടുത്ത നിലപാട് കോണ്‍ഗ്രസ്സിന്റെ തീരുമാനമാകില്ല

single-img
9 June 2018

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയിതില്‍ അതൃപ്തി അറയിച്ച്‌ വീണ്ടും വിടി ബല്‍റാം എംഎല്‍എ.രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിലുള്ള രോഷവും പ്രതിഷേധവുമൊക്കെ ബല്‍റാമിന്റെ പോസ്റ്റില്‍ നിറഞ്ഞ് നില്‍ക്കുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് നല്‍കുവാനുള്ള തീരുമാനത്തെ വിമര്‍ശിക്കുന്നതിനൊപ്പം നിലവില്‍ ലോക്‌സഭാംഗമായ ജോസ് കെ മാണിയെ രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കേരളാകോണ്‍ഗ്രസ് എം തീരുമാനത്തെയും വിടി ബല്‍റാം എതിര്‍ക്കുന്നു.

ഒരു വര്‍ഷത്തോളം ജനപ്രതിനിധി ഇല്ലാതിരിക്കുന്നതിന്റെ കാരണം കോട്ടയത്തെ ജനങ്ങളോട് വിശദീകരിക്കേണ്ടതിന്റെ ബാധ്യതയും യുഡിഎഫിന്റെ തലയില്‍ വന്ന് ചേര്‍ന്നിരിക്കുകയാണെന്നും ബല്‍റാം പറയുന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്ന കാര്യത്തില്‍ കെപിസിസി എക്‌സിക്യൂട്ടീവിലോ, രാഷ്ട്രീയ കാര്യസമിതിയിലോ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്തില്ലെന്നും ബല്‍റാം പറയുന്നു. രണ്ടോ മൂന്നോ നേതാക്കള്‍ ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന കുറ്റപെടുത്തലും ബല്‍റാമിന്റെ ഭാഗത്ത് നിന്നുണ്ട്.

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്നറിയില്ല, വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ലെന്നും പോസ്റ്റില്‍ എംഎല്‍എ വ്യക്തമാക്കുന്നു.ബുദ്ധിശൂന്യമായ ഈ നീക്കത്തിലൂടെ സംസ്ഥാനത്ത് സംഭവിക്കുക അപകടകരമായ സാമുദായിക ധ്രുവീകരണമായിരിക്കുമെന്ന മുന്നറിയിപ്പും ബല്‍റാം നല്‍കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് കുറച്ച്കൂടി മെച്ചപെട്ട നേതൃത്വത്തെ അര്‍ഹിക്കുന്നു, കുറച്ച് കൂടി ദീര്‍ഘ വീക്ഷണത്തോടെ ചിന്തിക്കുന്ന, കുറച്ച് കൂടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാന്‍ കഴിയുന്ന ,പൊതു സമൂഹത്തിന് മുന്‍പില്‍ കുറച്ച് കൂടി വിശ്വാസ്യത പുലര്‍ത്തുന്ന ,പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാനറിയുന്ന, സ്വന്തം അധികാര പദവികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിന്റെയും മതേതര കേരളത്തിന്റെയും ഭാവിയെക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഒരു നേതൃത്വമുണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റിലുണ്ട്.

കെപിസിസി നേതൃത്വത്തിലേക്ക് കടന്ന് വരാന്‍ ഡെല്‍ഹിയിലെ ലോബിയിംഗില്‍ മുഴുകിയിരിക്കുന്ന പ്രമുഖ നേതാക്കളും ഈ വിഷയത്തില്‍ രണ്ട് വാക്ക് പറയണമെന്ന് ആഗ്രഹിക്കുന്നെന്ന് പറയുന്ന ബല്‍റാം പ്രതീക്ഷാ ജനകമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ്‌കൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കോൺഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് യുഡിഎഫിനെ വഞ്ചിച്ച് പുറത്തു പോയ, കോട്ടയം ജില്ലാ…

Posted by VT Balram on Friday, June 8, 2018