കെവിന്‍ വധക്കേസ് പ്രതിക്ക് പോലീസ് കാവലിൽ ‘വീഡിയോ കോള്‍’..: പിടിച്ചെടുത്ത ഇന്നോവ കാർ മഴ കൊള്ളിക്കരുതെന്ന് പ്രതികൾ പൊലീസിനോട്

single-img
9 June 2018

കടപ്പാട്:മനോരമ ഓൺലൈൻ

കോട്ടയം: കെവിന്‍ വധക്കേസ് പ്രതിക്ക് കോടതിവളപ്പില്‍ വീഡിയോ കോള്‍. ഏറ്റുമാനൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പോലീസ് വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിന്‍ വീഡിയോ കോളിലൂടെ വീട്ടുകാരുമായി സംസാരിച്ചത്.

ത്തു പ്രതികളെ കോടതിയിലെത്തിച്ച സമയത്ത് ബന്ധുവായ ഒരു സ്ത്രീ ഷെഫിനെ കാണാൻ വരികയായിരുന്നു. ഇവരുടെ ഫോണിലൂടെയാണ് വീഡിയോ കോൾ നടന്നത്.ഇവർ വീഡിയോ കോൾ ചെയ്യുന്നത് പോലീസ് കണ്ടു നിൽക്കുകയായിരുന്നു.

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയിൽ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികൾ പറയുന്നതും കേൾക്കാമായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനു വേണ്ടി ഈ മാസം 13 വരെ പൊലീസിന് വിട്ടു നൽകിയിട്ടുണ്ട്.

 

അതേസമയം കെ​വി​ന്‍ കൊ​ല​ക്കേ​സി​ലെ പ്ര​തി പോ​ലീ​സ് നോ​ക്കി​നി​ല്‍​ക്കെ ബ​ന്ധു​ക്ക​ളു​മാ​യി വീഡി​യോ കോ​ളി​ല്‍ സം​സാ​രി​ച്ച​ത് അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ത്ത​ര​വ്. കോ​ട്ട​യം എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​നോ​ട് 24 മ​ണി​ക്കൂ​റി​ന​കം അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.