അധോലോക സംഘാംഗങ്ങളായ നാലുപേര്‍ ഡെല്‍ഹി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപെട്ടു.

single-img
9 June 2018

ഡെല്‍ഹിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാലുപേര്‍ കൊല്ലപെട്ടു.
അധോലോക നായകന്‍ രാജേഷ് ഭാരതിയുടെ സംഘത്തില്‍ പെട്ടവരാണ് കൊല്ലപെട്ടതെന്നാണ് പോലീസ് നല്‍കുന്ന വിവരം. രാജേഷ് ഭാരതിയും കൊല്ലപെട്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് പോലീസ് തയ്യാറായിട്ടില്ല.

ദക്ഷിണ ഡെല്‍ഹിയിലെ ഛത്തര്‍പൂര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ക്രിമിനലുകള്‍ കൊല്ലപെട്ടത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ആറ് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ക്രിമിനലുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായരുന്നെന്ന് പോലീസ് അറിയിച്ചു. അതേസമയം ഏറ്റുമുട്ടല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല..