കഞ്ചാവ് ഉപയോഗം നിയമപരം:എതിർപ്പുകൾക്കും കാത്തിരിപ്പിനും ഒടുവിൽ ഈ രാജ്യത്ത് കഞ്ചാവ് നിയമപരമായി ഉപയോഗിക്കാം

single-img
9 June 2018

രാജ്യചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന ബില്‍ കനേഡിയന്‍ സെനറ്റ് പാസാക്കി. കഞ്ചാവിന്റെ ഉത്പാദനവും ഉപയോഗവും നിയമപരമാക്കുന്ന ബില്ലാണ് 30-നെതിരെ 52 വോട്ടുകള്‍ക്ക് സെനറ്റില്‍ പാസായത്.

സി-45 അഥവാ മരിജുവാന നിയമം എന്ന് പേരിട്ടിരിക്കുന്ന ബിൽ ആണു പാസ്സായത്.
മാസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമ തീരുമാനമെടുത്തത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കഞ്ചാവിന്റെ നിയമപരമായ ഉപയോഗം. സെനറ്റിൽ കൊണ്ടുവന്ന മാറ്റങ്ങളുമായി ബിൽ ഇനി ഹൗസ് ഓഫ്‌കോമൺസ് അംഗീകരിച്ചാൽ പൗരൻമാർക്ക് കഞ്ചാവ് നിയമപരമായി ഉപയോഗിക്കാം.

പുതിയ നിയമം പ്രായപൂര്‍ത്തിയാവാത്തവരുടെ കഞ്ചാവ് ഉപയോഗത്തെ അനുകൂലിക്കുന്നില്ലെന്നു ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ചികില്‍സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് 2001 മുതല്‍ തന്നെ കാനഡയില്‍ അനുവദനീയമാണ്.