രാഷ്ട്രപതി ഭവന്‍ ക്വാര്‍ട്ടേഴ്‌സില്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

single-img
8 June 2018

രാഷ്ട്രപതി ഭവനിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനക്കാരന്റെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ത്രിലോക് ചന്ദിന്റെ മൃതദേഹമാണ് അകത്തുനിന്നു പൂട്ടിയ മുറിക്കുള്ളില്‍നിന്നു കണ്ടെത്തിയത്. മുറിയില്‍നിന്നു ദുര്‍ഗന്ധമുയര്‍ന്നതിനെ തുടര്‍ന്ന് അയല്‍വാസികളുടെ പരാതിയില്‍ പൊലീസെത്തി ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറക്കുകയായിരുന്നു.

ഇയാള്‍ രാഷ്ട്രപതി ഭവനിലെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലെത്തിയത് അടുത്ത കാലത്താണെന്നാണു സൂചന. മരണകാരണത്തെക്കുറിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.