ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ പുറത്ത്: സംഘപരിവാറുകാരെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
8 June 2018

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രണബ് മുഖര്‍ജിക്ക് ക്ഷണം ലഭിച്ചതുമുതല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പാണുയര്‍ന്നത്. മുന്‍ രാഷ്ട്രപതിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി പ്രണബിന് അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയുടെ ചിത്രങ്ങള്‍ എന്നും നിലനില്‍ക്കുമെന്ന മുന്നറിയിപ്പ് നല്‍കി.

അദ്ദേഹം പൊതുപരിപാടിയില്‍ പ്രസംഗിക്കുന്ന കാര്യങ്ങള്‍ വിസ്മരിക്കപെടുമെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലതരത്തില്‍ ഉപയോഗിക്കപെടുമെന്ന ആശങ്കയാണ് ശര്‍മിഷ്ഠ മുഖര്‍ജി പങ്ക് വെച്ചത്. ഈ ആശങ്ക ശരിയായെന്ന തരത്തിലാണ് പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വേഷത്തിന്റെ ഭാഗമായ തൊപ്പി ധരിച്ച് നില്‍ക്കുന്ന വ്യാജ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പ്രണബ് മുഖര്‍ജി പങ്കെടുത്ത ആര്‍എസ്എസ് പരിപാടിയുടെ യഥാര്‍ത്ഥ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നത്.

 

 

മുന്‍ രാഷ്ട്രപതിയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് താന്‍ ഭയപെട്ടപോലെ തന്നെ സംഭവിച്ചതിന്റെ തെളിവാണെന്ന് ശര്‍മിഷ്ഠ മുഖര്‍ജി ട്വീറ്റ് ചെയ്തു. ബിജെപിയുടെ പ്രചരണ വിഭാഗമാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നതിലും പ്രതിരോധത്തിലായിരിക്കുന്നത്.

പ്രണബ് മുഖര്‍ജി പങ്കെടുത്ത പരിപാടി ടെലിവിഷനിലൂടെയും മറ്റും ലോകം മുഴുവന്‍ കണ്ടെതാണ്. എന്നാല്‍ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിലവാരം കുറഞ്ഞ പ്രചരണ തന്ത്രമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.