സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

single-img
8 June 2018

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 55 പൈസയും ഡീസലിന് 73 രൂപ 40 പൈസയുമാണ് വില. തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധന വില കുറയുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയാന്‍ കാരണം. 10 ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 7 പൈസയും ഡീസലിന് 80 പൈസയുമാണ് കുറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില്‍പ്പന നികുതിയില്‍ നല്‍കിയ ഒരു രൂപയുടെ ഇളവും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

കൊച്ചിയില്‍ പെട്രോളിന് 79 രൂപ 28 പൈസയും ഡീസലിന് 72 രൂപ 21 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 79 രൂപ 53 പൈസയും ഡീസലിന് 72 രൂപ 47 പൈസയുമാണ് നിരക്ക്.