മോഹന്‍ലാലിന്റെ മനസിലുള്ള താരത്തിന്റെ പേര് കണ്ടുപിടിച്ച് സുരാജ് വെഞ്ഞാറമൂട്: അന്തംവിട്ട് ലാലേട്ടന്‍ (വീഡിയോ)

single-img
8 June 2018

മോഹന്‍ലാലും നാദിയ മൊയ്തുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന നീരാളിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. പരിപാടിക്കിടയില്‍ സുരാജിന്റെ ചില പ്രകടനങ്ങള്‍ കാണികള്‍ക്കിടയില്‍ ചിരിപടര്‍ത്തി. മോഹന്‍ലാലിന്റെ മനസ്സിലുള്ള താരത്തിന്റെ പേര് കണ്ട് പിടിച്ച് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

മെന്റലിസ്റ്റ് ആയ നിപിന്‍ നിരാവത്തിന്റെ സഹായത്തോടെയായിരുന്നു സുരാജിന്റെ പ്രകടനം. മോഹന്‍ലാലിന് പുറമെ പരിപാടിയുടെ അവതാരകയുടെയും വേദിയിലുള്ള മറ്റ് അതിഥികളുടെയും മനസ്സിലുള്ള കാര്യങ്ങള്‍ സുരാജ് മെന്റലിസത്തിലൂടെ കണ്ടുപിടിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് സുരാജിന്റെ പ്രകടനത്തെ കാണികള്‍ സ്വീകരിച്ചത്.